< Back
Kuwait

Kuwait
ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തെ കുവൈത്ത് അപലപിച്ചു
|2 Jan 2023 11:53 AM IST
ഈജിപ്തിലെ വടക്കുകിഴക്കൻ ഗവർണറേറ്റായ ഇസ്മയിലിയയിലെ സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അക്രമത്തിനും ഭീകരതയ്ക്കുമെതിരായ കുവൈത്തിന്റെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.