< Back
Kuwait
പാക്കിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ കുവൈത്ത് അപലപിച്ചു
Kuwait

പാക്കിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ കുവൈത്ത് അപലപിച്ചു

Web Desk
|
28 Aug 2024 6:02 PM IST

എല്ലാത്തരം ഭീകരവാദത്തെയും കുവൈത്ത് എതിർക്കുന്നുവെന്നും പാക്കിസ്താന് എല്ലാവിധ പിന്തുണയും നൽകുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

കുവൈത്ത് സിറ്റി: പാക്കിസ്താനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ ഡസനിലധികമാളുകൾ മരിച്ചിരുന്നു. എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും കുവൈത്ത് എതിർക്കുന്നുവെന്നും പാക്കിസതാന് സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള എല്ലാത്തരം സഹകരണവും കുവൈത്ത് നൽകുന്നുവെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കൂടാതെ പാക്കിസതാൻ ഗവൺമെന്റിനും ഇരകളുടെ കുടുംബങ്ങൾക്കും മന്ത്രാലയം അനുശോചനവും സഹാനുഭൂതിയും അറിയിച്ചു. പരിക്കേറ്റ് ചികത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം കൂട്ടിചേർത്തു.


Similar Posts