< Back
Kuwait
വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന  അവസാനിപ്പിച്ച് കുവൈത്ത്
Kuwait

വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന അവസാനിപ്പിച്ച് കുവൈത്ത്

Web Desk
|
14 April 2022 5:58 PM IST

കുവൈത്ത് ആരോഗ്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന സേവനം അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കുള്ള പി.സി.ആര്‍ നിബന്ധന ഒഴിവാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി കൈകൊണ്ടിരിക്കുന്നത്.

രാജ്യത്തെ പന്ത്രണ്ട് ഹെല്‍ത്ത് സെന്ററുകളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന ഇതുവരെയും ലഭ്യമായിരുന്നത്.

ഇതുവരെ ഇവിടെയുണ്ടായിരുന്ന സ്‌പെഷ്യല്‍ ജീവനക്കാരെയെല്ലാം അവരുടെ സാധാരണ ഡ്യൂട്ടിയിലേക്ക് തന്നെ തിരികെ നിയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.

Similar Posts