< Back
Kuwait
Kuwait, National Day, celebrations
Kuwait

ദേശീയ ദിനാഘോഷങ്ങളുടെ നിറവിൽ കുവൈത്ത്; ഒരുക്കങ്ങൾ സജീവം

Web Desk
|
21 Feb 2023 11:08 AM IST

കുവൈത്ത് ദേശീയ-വിമോചന ദിനങ്ങൾ അടുത്തതോടെ രാജ്യമെങ്ങും ആഘോഷങ്ങളുടെ തിരക്കാണ്. ദേശീയ ദിനം പ്രമാണിച്ച് 25, 26 തീയതികളിൽ കരിമരുന്ന് പ്രയോഗവും ലേസർ ഷോയും നടത്തുമെന്ന് ദേശീയദിന ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി അറിയിച്ചു.

ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈത്ത് ടവർ എന്നിവിടങ്ങളിൽ നിന്ന് കരിമരുന്ന് പ്രകടനങ്ങൾ ദൃശ്യമാകും. വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ ഒരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി ഒന്നിന് ബയാൻ പാലസിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.




Similar Posts