< Back
Kuwait
Kuwait
കുവൈത്ത് ഇന്ത്യൻ റസ്റ്റോറന്റ് അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
|28 March 2025 3:36 PM IST
ചെയർമാൻ സിദ്ധിക് വലിയകത്ത് ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: ഫഹാഹിലിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കിറ ഇഫ്താർ മീറ്റ് 2025, ചെയർമാൻ സിദ്ധിക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഷീദ് തക്കാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ, സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകി. പ്രമുഖ ലീഗൽ അഡ്വൈസർ അഡ്വ. ബദർ അൽ സല്ലാഹി മുഖ്യാതിഥിയായി പങ്കെടുത്ത് കുവൈത്തിലെ ബിസിനസ് മേഖലയിലെ നിയമപരമായ കാര്യങ്ങൾ വിശദീകരിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ കെ.സി ഗഫൂർ, ബിസിനസ് വിജയത്തിനായുള്ള തന്ത്രങ്ങൾ പങ്കുവെച്ച മോട്ടിവേഷണൽ ക്ലാസ് നടത്തി. മെമ്പർമാരുടെയും ജീവനക്കാരുടെയും ക്ഷേമ പദ്ധതികളെ സംബന്ധിച്ച്, വൈസ് ചെയർമാൻ സജീവ് നാരായണൻ വിശദീകരണം നടത്തി. കുവൈത്തിലെ ഹോട്ടൽ വ്യവസായ മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വൈസ് ചെയർമാൻ എം.കെ നമ്പ്യാര്‍ നന്ദി രേഖപ്പെടുത്തി.