< Back
Kuwait
പുതിയ റൺവേകൾ ഒരുങ്ങുന്നു; കുവൈത്ത് എയർപോർട്ട് നവീകരണം അന്തിമഘട്ടത്തിൽ
Kuwait

പുതിയ റൺവേകൾ ഒരുങ്ങുന്നു; കുവൈത്ത് എയർപോർട്ട് നവീകരണം അന്തിമഘട്ടത്തിൽ

Web Desk
|
3 Nov 2025 7:40 PM IST

മൂന്നാം ഘട്ട വികസനം 88 ശതമാനം പൂർത്തിയായതായി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി മൂന്നാംഘട്ടത്തിൻ്റെ 88 ശതമാനം പൂർത്തിയായതായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്.14 മാസത്തിനുള്ളിൽ കിഴക്കൻ റൺവേ പുനർനിർമിക്കാൻ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുതിയ പാസഞ്ചർ ടെർമിനൽ (T2) പ്രവർത്തനക്ഷമമാകുന്നതിന് മുന്നോടിയായി വ്യോമഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എയർ നാവിഗേഷൻ സംവിധാനങ്ങളും മൂന്ന് റൺവേകളും ഉൾപ്പെടുത്തി 11 ഉപപദ്ധതികൾ നടപ്പിലാക്കുന്നതായി ഡിജിസിഎ ഡയറക്ടർ എൻജിനീയർ അഹമ്മദ് ഹുസൈൻ അറിയിച്ചു.

മൂന്നാംഘട്ടത്തിൽ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, കിഴക്കൻ റൺവേ പുനർവികസനം, മൂന്നാമത്തെ റൺവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ നാല് പ്രധാന ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഘട്ടങ്ങളിലെ പ്രധാന നിർമാണങ്ങൾ പൂർണമായി പൂർത്തിയായതായും, ഇപ്പോൾ കിഴക്കൻ റൺവേ പുനർനിർമാണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 180 ദശലക്ഷം കുവൈറ്റ് ദിനാർ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയായാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം മേഖലയിലെ ഏറ്റവും ആധുനിക വിമാനത്താവളങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.

Similar Posts