< Back
Kuwait

Kuwait
കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവളം ടെർമിനൽ 2; 2026 നവംബർ 30നകം നിർമാണം പൂർത്തിയാക്കണം
|5 Dec 2025 4:21 PM IST
കർശന നിർദേശവുമായി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ്
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ (ടി2) നിർമാണം 2026 നവംബർ 30നകം പൂർണമായും പൂർത്തിയാക്കണമെന്ന് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) കർശന നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ചയിൽ പൊതുമരാമത്ത് മന്ത്രാലയം അംഗീകരിച്ച ഏറ്റവും പുതിയ മാറ്റങ്ങളും ഈ അന്തിമ തീയതിക്കുള്ളിൽ ഉൾപെടുത്തണം.
പ്രധാന ടെർമിനൽ കെട്ടിടത്തിലെ ജോലികളുടെ വ്യാപ്തി, സേവന സൗകര്യങ്ങൾ, ആക്സസ് റോഡുകൾ എന്നിവയിലെ ജോലികളുടെ അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം സമർപ്പിച്ച നിരവധി ഉത്തരവുകൾ ഏജൻസി അംഗീകരിച്ചതിനെ തുടർന്നാണ് സമയപരിധി നിശ്ചയിച്ചത്. ഈ പദ്ധതിയിലൂടെ വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാവും.