< Back
Kuwait
Kuwait is at the forefront of sustainable urban growth and greening
Kuwait

പച്ചപ്പണിയാൻ കുവൈത്ത്: സുസ്ഥിര നഗര വളർച്ചയിലും ഹരിതവത്കരണത്തിലും മുന്നിൽ

Web Desk
|
1 Aug 2024 2:37 PM IST

ഏകദേശം 462,000 മരങ്ങളും 2.1 ദശലക്ഷം കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു

കുവൈത്ത് സിറ്റി: ഹരിതവത്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികളുമായി കുവൈത്ത്. നൂറ്റാണ്ടിന്റെ മധ്യത്തോടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 'ന്യൂ കുവൈത്ത് 2035' പദ്ധതി സുസ്ഥിരമായ ജീവിത ചുറ്റുപാടുകൾക്ക് മുൻഗണന നൽകുന്നതാണ്.

പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സിന്റെ ആഭിമുഖ്യത്തിൽ ഹരിതവത്കരണം സജീവമാക്കികൊണ്ടിരിക്കുകയാണ്. 2.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 179 പാർക്കുകൾ സ്ഥാപിച്ചതായാണ് അതോറിറ്റിയുടെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. ഏകദേശം 462,000 മരങ്ങളും 2.1 ദശലക്ഷം കുറ്റിച്ചെടികളുമാണ് നട്ടുപിടിപ്പിച്ചത്. കാർബൺ ഡൈ ഓക്‌സൈഡ് കുറയ്ക്കാനും കണ്ടൽക്കാടുകൾ നടാനുമുള്ള ശ്രമങ്ങളും അതോറിറ്റി നടത്തിവരുന്നു.

Related Tags :
Similar Posts