< Back
Kuwait
new field hospital
Kuwait

ഗസ്സയിൽ പുതിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത്

Web Desk
|
4 Dec 2023 9:39 AM IST

ഗസ്സയിൽ പുതിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആശുപത്രി സ്ഥാപിക്കുന്നത്.

ഇത് സംബന്ധമായ ധാരണ പത്രത്തില്‍ ഈജിപ്തിലെ കുവൈത്ത് അംബാസഡർ ഗാനിം അൽ ഗാനിമിന്റെ സാന്നിധ്യത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധികളും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് പ്രതിനിധികളും ഒപ്പുവെച്ചു.

750 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന ആശുപത്രിയിൽ 35 കിടക്കകളുണ്ടാകും. മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ആശുപത്രി പ്രവർത്തനത്തിന് രണ്ട് മില്യൺ ഡോളറിലധികം ചെലവു വരുമെന്ന് കണക്കാക്കുന്നു.

Similar Posts