< Back
Kuwait
കുവൈത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവാസി   അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Kuwait

കുവൈത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Web Desk
|
3 Jan 2024 10:12 AM IST

കുവൈത്തില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശി അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സി.എസ്.സി പുറത്ത് വിട്ടത്.

യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി അധ്യാപകർക്ക് മിനിമം അക്കാദമിക് യോഗ്യതയ്ക്ക് പുറമേ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതോടപ്പം രാജ്യത്തിന് പുറത്തുള്ള അക്കാദമിക് യോഗ്യതകള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്യണമെന്നും സിവിൽ സർവീസ് കമ്മീഷൻ നിര്‍ദ്ദേശിച്ചു.

Similar Posts