< Back
Kuwait

Kuwait
സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ ട്രോഫി സംഘടിപ്പിച്ചു
|6 Nov 2022 10:18 AM IST
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണലിന്റെ കീഴിൽ സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ ട്രോഫി സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്റാ അമേരിക്കൻ സ്‌കൂൾ ഫ്‌ളെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ അക്ബർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.

സോക്കർ, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഫർവാനിയ ഫൈറ്റേഴ്‌സ് ടീം ഇരു വിഭാഗത്തിലും വിജയികളായി. വിജയികൾക്ക് കെ.കെ.എം.എ ഭാരവാഹികൾ സമ്മാനം വിതരണം ചെയ്തു. റബീഷ്, മൻസൂർ കുന്നത്തേരി, ബഷീർ എന്നിവർ കളികൾ നിയന്ത്രിച്ചു.