< Back
Kuwait
Kuwait, Kerala Muslim Association , help, earthquake, Syria , Turkey
Kuwait

ഭൂകമ്പബാധിതർക്ക് സഹായമെത്തിക്കാൻ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷനും

Web Desk
|
21 Feb 2023 11:25 AM IST

ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുർക്കിയയിലെയും ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ. സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകൾ കുവൈത്ത് റെഡ് ക്രെസന്റിന് കൈമാറി.

24 മണിക്കൂർ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ബ്ലാങ്കറ്റുകൾ സമാഹരിച്ചത്. റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുൽ റഹ്മാൻ മുഹമ്മദ് സൗദ്, ഖാസിം അൽബ്ലോഷ്, അബ്ദുറഹ്മാൻ സാലിഹ് എന്നിവർ സഹായം സ്വീകരിച്ചു. ബി.എം. ഇക്ബാൽ, കെ.സി റഫീഖ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

Similar Posts