< Back
Kuwait
കുവൈത്ത് കെ.ഐ.സി സിൽവർ ജൂബിലി സമാപന സമ്മേളനവും മുഹബ്ബത്തെ റസൂൽ  സമ്മേളനവും സംഘടിപ്പിക്കുന്നു
Kuwait

കുവൈത്ത് കെ.ഐ.സി സിൽവർ ജൂബിലി സമാപന സമ്മേളനവും 'മുഹബ്ബത്തെ റസൂൽ ' സമ്മേളനവും സംഘടിപ്പിക്കുന്നു

Web Desk
|
11 Sept 2024 2:24 PM IST

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള സമസ്ത നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലി സമാപന സമ്മേളനവും 'മുഹബ്ബത്തെ റസൂൽ ' സമ്മേളനവും സംഘടിപ്പിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ള സമസ്ത നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കുവൈത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിച്ച കർമപദ്ധതികളിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

സിൽവർ ജൂബിലിയോടനുബന്ധിച്ച് 25 മാസം നീണ്ടുനിന്ന 25 കർമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചിട്ടുണ്ട്. വിവാഹ പദ്ധതി, ആംബുലൻസ് സമർപ്പണം, ഭവന നിർമാണ സഹായം തുടങ്ങിയ പദ്ധതികൾക്ക് വലിയ പിന്തുണ ലഭിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിൽവർ ജൂബിലി സമാപന സമ്മേളനവും 'മുഹബ്ബത്തെ റസൂൽ ' സമ്മേളനവും വ്യാഴം, വെള്ളി ദിവസങ്ങളിലായി അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കും.

ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ, ഉമർ മുസ്ലിയാർ, അൻവർ മുഹ്യിദ്ദീൻ ഹുദവി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ശംസുദ്ധീൻ ഫൈസി, അബ്ദുൽ ഗഫൂർ, ആബിദ് ഫൈസി, ഇ.എസ്. അബ്ദുൽറഹ്‌മാൻ ഹാജി, മുനീർ പെരുമുഖം എന്നിവർ പങ്കെടുത്തു.

Similar Posts