< Back
Kuwait
കുവൈത്ത് കെ.എം.സി.സി   റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു
Kuwait

കുവൈത്ത് കെ.എം.സി.സി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Web Desk
|
28 Jan 2023 11:21 AM IST

കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രെട്ടറി കമൽ സിങ് റാത്തോർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമ്പന്നമായ പൈതൃകവും സംസ്‌കാരവുമുള്ള മനോഹരമായ രാജ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.

സമ്മാനാർഹരായ കുടുംബങ്ങൾക്കുള്ള ഗിഫ്റ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, കെ.ടി.പി അബ്ദുൽ റഹ്മാൻ, എൻ.കെ ഖാലിദ്, ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ നേർന്നു.

Similar Posts