< Back
Kuwait

Kuwait
കുവൈത്ത് കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു
|7 Aug 2023 3:44 AM IST
കുവൈത്ത് കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു. മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനമാണ് കുവൈത്ത് കെ.എം.സി.സി നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്.എം.ആർ നാസർ,ഫൈസൽ ബാബു, ഷിബു മീരാൻ,ടി.പി. അഷ്‌റഫലി, സാജിദ് നടുവണ്ണൂർ, അൻവർ സാദത്ത്,ഹംസ കരിങ്കപ്പാറ,തൽഹത്ത് ആലുവ എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.