< Back
Kuwait
Kuwait Malankara Right Movement
Kuwait

കുവൈത്ത് മലങ്കര റൈറ്റ് മൂവ്‌മെന്റ് 'കൊയ്നോണിയ2023'സംഘടിപ്പിച്ചു

Web Desk
|
16 May 2023 8:10 AM IST

കുവൈത്ത് മലങ്കര റൈറ്റ് മൂവ്‌മെന്റ് 'കൊയ്നോണിയ-2023'സംഘടിപ്പിച്ചു. ജോജിമോൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.

കുവൈത്തിൽ 25 വർഷമായി സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സാൽമിയ സെന്റ് തെരേസ പാരിഷ് സഹ വികാരി ഫാദർ ജോൺസൻ നെടുമ്പുറത്ത്, ജോർജ് മാത്യു എന്നിവർ ആശംസകൾ നേർന്നു.

സൺഡേ സ്‌കൂൾ പത്താം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മാസ്റ്റർ ടോം കുര്യൻ ബിജുവിനും ക്രിസ്ത്യൻ ഭക്തിഗാന മത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സന്തോഷ് പി. ആന്റണി, ഷിബു പി. ചെറിയാൻ, ജാൻസി തോമസ്, കെ.കെ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Similar Posts