< Back
Kuwait

Kuwait
കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പുതിയ വാർത്താ ചാനൽ: ജൂലൈ 28ന് പ്രക്ഷേപണം ആരംഭിക്കും
|2 July 2024 9:04 PM IST
വാർത്താ ചാനലിന്റെ ആദ്യ ഘട്ടമായ ഔദ്യോഗിക പരിപാടികൾ ജൂലൈ 21 ന് നടക്കും.
കുവൈത്ത് സിറ്റി : കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ചാനൽ ആരംഭിക്കുന്നു. ജൂലൈ 28 മുതൽ ചാനൽ പ്രക്ഷേപണം ആരംഭിക്കും. 24 മണിക്കൂർ വാർത്താ ബുള്ളറ്റിൻ, വാർത്താ അവലോകനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ടോക്ക് ഷോ എന്നിവ ഉൾപ്പെടുന്നതാകും വാർത്താ ചാനലെന്ന് ഇൻഫർമേഷൻ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.ബാദർ അൽ എനേസി അറിയിച്ചു.
രാജ്യത്തെ സാംസ്‌കാരിക ,സാമ്പത്തിക, കായിക, സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പരിപാടികളും റിപ്പോർട്ടുകളും ചാനലിൽ അവതരിപ്പിക്കും. വാർത്താ ചാനലിന്റെ ആദ്യ ഘട്ടമായ ഔദ്യോഗിക പരിപാടികൾ ജൂലൈ 21 ന് നടക്കും.