< Back
Kuwait
റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടുവാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait

റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടുവാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
4 March 2023 11:17 PM IST

മറ്റുള്ളവരുടെ ജീവന് ഭീഷണിയായ ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ്

റോഡില്‍ വാഹനാഭ്യാസം നടത്തുന്നവര്‍ക്കെതിരെ നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.അനുമതിയില്ലാതെ പൊതുനിരത്തില്‍ റേസിങ് നടത്തുക, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുക എന്നിങ്ങനെ മറ്റുള്ളവരുടെ ജീവന് ഭീഷണിയായ ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ട്രാഫിക് കോടതി അറബ് യുവാവിന് മൂന്ന് മാസം തടവ് വിധിച്ചു. നേരത്തെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വൈറലായ വിഡിയോവില്‍ അറബ് യുവാവിന്‍റെ ഡ്രൈവിങ് കാരണം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലായതായും ട്രാഫിക് കോടതി കണ്ടെത്തിയിരുന്നു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ എമർജൻസി നമ്പറായ 112 വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Tags :
Similar Posts