< Back
Kuwait

Kuwait
സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം: കുവൈത്ത് ദേശീയ അസംബ്ലി ശക്തമായി അപലപിച്ചു
|13 July 2023 11:34 PM IST
കഴിഞ്ഞ മാസം സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള പള്ളിക്ക് മുന്നിൽ വലതുപക്ഷ തീവ്രവാദികൾ ഖുർആൻ പകർപ്പ് കത്തിച്ചിരുന്നു
കുവൈത്ത് സിറ്റി: സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തെ കുവൈത്ത് ദേശീയ അസംബ്ലി ശക്തമായി അപലപിച്ചു. മുസ്‍ലിംകളുടെ വികാരങ്ങളെയും വിശുദ്ധികളെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കടുത്ത പ്രതിഷേധം അറിയിച്ചു.
ഇസ്‍ലാമിക ചിഹ്നങ്ങൾക്കെതിരായ ഇത്തരം നടപടികൾ ആവർത്തിക്കുന്നതിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച കുവൈത്ത് പാര്‍ലമെന്റ്റ്, ഇത്തരം പ്രവൃത്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ലോക ഭരണകൂടങ്ങളോടും പാർലമെന്റുകളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് മുന്നിൽ വലതുപക്ഷ തീവ്രവാദികൾ ഖുർആൻ പകർപ്പ് കത്തിച്ചിരുന്നു.