< Back
Kuwait

Kuwait
കുവൈത്ത് ദേശീയ ദിനാഘോഷം; ഷുവൈഖ് ബീച്ചിൽ പട്ടംപറത്തൽ
|21 Feb 2023 10:05 AM IST
കുവൈത്ത് ദേശീയ ദിനാഘോഷത്തിന് പൊലിമ കൂട്ടി ഷുവൈഖ് ബീച്ചിൽ പട്ടംപറത്തൽ. പല വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങളുമായി കുവൈത്ത് കൈറ്റ്‌സ് ടീമാണ് ദേശീയ ദിനം ആഘോഷിച്ചത്.
1995ൽ മുതൽ എല്ലാ വർഷവും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പട്ടംപറത്തൽ സംഘടിപ്പിക്കുന്നതായി കുവൈത്ത് കൈറ്റ്‌സ് ടീം ലീഡർ ഒമർ ബുഹമദ് പറഞ്ഞു. രാജ്യത്ത് അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയെ വകവെക്കാതെ നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്.
