< Back
Kuwait

Kuwait
കുവൈത്ത് നാഷണൽ ഗാർഡ് എക്‌സിബിഷൻ സംഘടിപ്പിച്ചു
|28 Feb 2023 12:36 PM IST
കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് നാഷണൽ ഗാർഡ് എക്‌സിബിഷൻ സംഘടിപ്പിച്ചു. യുദ്ധ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, മറ്റു ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
ശൈഖ് ജാബിർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന ഓപ്പൺ എക്സിബിഷനിൽ നൂറുക്കണക്കിന് പേരാണ് സന്ദർശകരായെത്തിയത്. രാജ്യത്തെ ജനങ്ങൾക്ക് നാഷണൽ ഗാർഡിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താനും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ പരിചയപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നു പ്രദർശനമെന്ന് അധികൃതർ അറിയിച്ചു.

