< Back
Kuwait

Kuwait
കുവൈത്തിൽ ഇന്ന് ആറ് ഡ്രോണുകൾ പ്രതിരോധിച്ചു
|10 March 2026 8:08 PM IST
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നാഷണൽ ഗാർഡ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിൽ പ്രവേശിച്ച ആറ് ഡ്രോണുകൾ ഇന്ന് പ്രതിരോധിച്ചതായി നാഷണൽ ഗാർഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും ഭീഷണികളെ ഇല്ലാതാക്കുന്നതിനുമുള്ള കൃത്യമായ നീക്കമായിരുന്നു ഇതെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ വ്യക്തമാക്കി.
കുവൈത്തി സൈന്യവും ആഭ്യന്തര മന്ത്രാലയവും ഫയർ ഫോഴ്സും ചേർന്നാണ് ആക്രമണത്തെ പ്രതിരേധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനോ ആഭ്യന്തര സുസ്ഥിരതയ്ക്കോ എതിരെ ഉണ്ടാകുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ഡോ. ജദാൻ അഭ്യർത്ഥിച്ചു.