< Back
Kuwait
കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait

കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
20 Oct 2021 10:30 PM IST

ശിക്ഷാ കാലയളവ് മൂന്നുവർഷത്തിൽ കുറവുള്ള തടവുകാർക്കാണ് തടങ്കൽ കാലം വീട്ടിൽ അനുഭവിക്കാൻ അവസരം ഒരുക്കുന്നത്

കുവൈത്തിൽ തടവു ശിക്ഷ വീട്ടിൽ അനുഭവിക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ശിക്ഷാ കാലയളവ് മൂന്നുവർഷത്തിൽ കുറവുള്ള തടവുകാർക്കാണ് തടങ്കൽ കാലം വീട്ടിൽ അനുഭവിക്കാൻ അവസരം ഒരുക്കുന്നത്.

ശിക്ഷാ കാലാവധി കഴിയുന്നത് വരെ വീട്ടിൽ നിന്നു പുറത്തുപോകരുതെന്നുള്ള നിബന്ധനക്ക് വിധേയമായാണ് ഈ അവസരം നൽകുക. ഇത് ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത് ഇലക്ട്രോണിക് വള അണിയിക്കും. ഇതുപയോഗിച്ച് അധികൃതർക്ക് നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയും. ആശുപത്രിയിൽ പോകാൻ ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപറേഷൻ റൂമിൽ വിളിച്ച് അനുമതി വാങ്ങണം. വീട്ടിൽ സിഗ്‌നൽ ജാമർ വെക്കുന്നതും.

ഇലക്ട്രോണിക് വള നശിപ്പിക്കുകയോ അണിയാതിരിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ് ഇത്തരംനടപടികളുണ്ടായാൽ വേറെ കേസ് ചുമത്തുകയും വീണ്ടും ജയിലിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം, ആർക്കുവേണമെങ്കിലും വീട്ടിൽ തടവുകാരനെ സന്ദർശിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്മിനിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച് പദ്ധതി പ്രയോജനപ്പെടുത്താം. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. പരീക്ഷനാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ 17 തടവുകാരുടെ പട്ടിക തയാറാക്കിയതായാണ് റിപ്പോർട്ടുകൾ .

Related Tags :
Similar Posts