< Back
Kuwait
ഗാന്ധിജയന്തി മതേതര ദിനമായി ആചരിച്ച് കുവൈറ്റ് ഓവർസീസ് എൻസിപി
Kuwait

ഗാന്ധിജയന്തി മതേതര ദിനമായി ആചരിച്ച് കുവൈറ്റ് ഓവർസീസ് എൻസിപി

Web Desk
|
4 Oct 2022 11:00 PM IST

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി മതേതര ദിനമായി ആചരിച്ച് കുവൈത്ത് ഓവർസീസ് എൻ.സി.പി. ജോൺ തോമസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മതേതര പ്രതിജ്ഞ പ്രിൻസ് കൊല്ലപ്പിള്ളി ചൊല്ലിക്കൊടുത്തു.

അശോകൻ, സണ്ണി മിറാൻഡ,ബിജു മണ്ണായത്ത്, ശ്രീബിൻ എന്നീവര്‍ സംസാരിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ ജെറെമി-ഡേവീസ്, എഡ്ന-നേഹ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു. അരുൾരാജ് കെ.വി സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു

Similar Posts