< Back
Kuwait

Kuwait
കുവൈത്ത്-ഫലസ്തീൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
|14 Oct 2023 2:05 AM IST
കുവൈത്ത്-ഫലസ്തീൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അസ്സബാഹും ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാൽക്കിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
കൈറോയിൽ നടന്ന അറബ് ലീഗ് കൗൺസിൽ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫലസ്തീൻ ജനതക്ക് സഹായം എത്തിക്കുന്നത് സംബന്ധിച്ചും ഇരു മന്ത്രിമാരും ചർച്ച നടത്തി.