< Back
Kuwait

Kuwait
എണ്ണച്ചോർച്ച നടന്ന സ്ഥലം സന്ദർശിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ
|28 March 2023 1:29 AM IST
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായത്
കുവൈത്തിലെ എണ്ണ ചോർച്ച നടന്ന അപകടസ്ഥലം കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ് സന്ദര്‍ശിച്ചു. എണ്ണ ചോർച്ചയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ എല്ലാ ഔദ്യോഗിക പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
അപകടം ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. പൊതുജനാരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ യാതൊരു പ്രത്യാഘാതവും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിങ്കാളാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായത്. അതിനിടെ, നേരത്തെ എണ്ണ ചോർച്ചയുണ്ടായിരുന്ന കിണറ്റിൽ തീപിടിത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഞായറാഴ്ച അറിയിച്ചു.മോശം കാലാവസ്ഥയെ തുടർന്നാണ് തീപിടിത്തമുണ്ടായത്.