< Back
Kuwait
പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ നിയമം പരിഷ്കരിക്കാനൊരുങ്ങി കുവൈത്ത്
Kuwait

പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ നിയമം പരിഷ്കരിക്കാനൊരുങ്ങി കുവൈത്ത്

Web Desk
|
6 Sept 2025 5:51 PM IST

സാധുവായ വിവാഹത്തിന് സ്ത്രീയുടെ സമ്മതം നിർബന്ധമാക്കുന്നതാണ് പുതിയ കരട് നിയമം

കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബകാര്യ, വ്യക്തിഗത നിയമ അവലോകന സമിതി 1984 ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമത്തിലെ കരട് ഭേദഗതികൾ പൂർത്തിയാക്കി. 13 സർക്കാർ ഏജൻസികൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനായി സമർപ്പിച്ചിട്ടുണ്ട്. ജീവനാംശവും അതിന്റെ നിയന്ത്രണങ്ങളും, വിവാഹ സമ്മതം, സ്ത്രീധനം, ഖുൽ മുഖേനയുള്ള വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സന്ദർശന അവകാശങ്ങൾ, രാത്രി താമസം എന്നിവ കരടിൽ ഉൾക്കൊള്ളുന്നു. ഒരു സ്ത്രീയുടെ അനുവാദമില്ലാതെയുള്ള വിവാഹം അസാധുവാണെന്നും അവളുടെ വ്യക്തമായ സമ്മതം ആവശ്യമാണെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. അവൾ സമ്മതം നൽകിയാൽ, വിവാഹ കരാറിൽ അവൾക്ക് പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്താം. ‌‌

ആവശ്യം, ജീവിതച്ചെലവ്, പണമടയ്ക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി, സമയം, സ്ഥലം, ആചാരങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയാണ് ജീവനാംശ വ്യവസ്ഥകൾ പുറപ്പെടുവിച്ചിരിക്കുന്നത്. 'ഖുൽ' വിവാഹമോചന പ്രകാരം, ഭർത്താവുമായി അനുരഞ്ജനം അസാധ്യമാണെങ്കിൽ ഭർത്താവിന് വിവാഹച്ചെലവുകൾ തിരികെ നൽകി, വിവാഹം അസാധുവാക്കാൻ ഈ കരട് നിയമം ഭാര്യയെ അനുവദിക്കുന്നു. ഭർത്താവ് സ്ത്രീധനം തിരികെ നൽകിയില്ലെങ്കിൽ വിവാഹം അസാധുവാക്കാൻ ഭാര്യക്ക് അപേക്ഷിക്കാം.

Similar Posts