Kuwait

Kuwait
ഗസ്സയിൽ സഹായമെത്തിക്കാൻ എയർ ബ്രിഡ്ജ് സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്
|22 Oct 2023 8:23 PM IST
ഈജിപ്ത് വഴിയായിരിക്കും ഗസ്സയിലേക്ക് അടിയന്തര സാമഗ്രികളും മെഡിക്കൽ ആവശ്യങ്ങളും എത്തിക്കുക.
കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികൾക്കായി ദുരിതാശ്വാസ സാമഗ്രികളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് എയർ ബ്രിഡ്ജ് സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് അമീറിന്റെയും കിരീടാവകാശിയുടെയും നിർദേശ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അസ്സബാഹ് അറിയിച്ചു. ഈജിപ്ത് വഴിയായിരിക്കും ഗസ്സയിലേക്ക് അടിയന്തര സാമഗ്രികളും മെഡിക്കൽ ആവശ്യങ്ങളും എത്തിക്കുക. റിലീഫ് വിമാനങ്ങൾ തിങ്കളാഴ്ച മുതൽ പുറപ്പെടും. വിവിധ മന്ത്രാലയങ്ങളുടെയും ചാരിറ്റി സംഘടനകളുടെയും ഏകോപനത്തിലാണ് റിലീഫ് പദ്ധതി നടപ്പിലാക്കുന്നത്.