< Back
Kuwait
കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ വേണ്ട
Kuwait

കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ വേണ്ട

Web Desk
|
17 Jan 2022 9:33 PM IST

മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈൻ എന്ന നേരത്തെ ഉണ്ടായിരുന്ന നിബന്ധന ഒഴിവാക്കി

കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് പിസിആർ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല.മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈൻ എന്ന നേരത്തെ ഉണ്ടായിരുന്ന നിബന്ധന ഒഴിവാക്കി.തീരുമാനം നാളെ മുതൽ പ്രാബല്യത്തിലാകും.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കുവൈത്തിൽ എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റം വരുത്തിയത്.പുതിയ തീരുമാനം അനുസരിച്ചു യാത്രക്കാർ കുവൈത്തിൽ എത്തിയ ഉടൻ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. പരിശോധന നടത്താത്തവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പൂർത്തിയാക്കണം.

നേരത്തെ ഇത് പത്തു ദിവസമായിരുന്നു. ജനുവരി പതിനെട്ട് ചൊവ്വാഴ്ച്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുക.ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോയി വരുന്ന പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമായ മാറ്റമാണ് മന്ത്രിസഭ കൊണ്ടുവന്നിരിക്കുന്നത്. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സഭയുടെ തീരുമാനം.അതിനിടെ രാജ്യത്ത് കേസുകൾ കുതിച്ചുയർന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് പരിശോധന പുനരാരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ യൂണിറ്റ് തിങ്കളാഴ്ച ഫഹാഹീൽ മേഖല കേന്ദ്രീകരിച്ചാണ് നിരത്തുകളിൽ കോവിഡ് പരിശോധന നടത്തിയത്.

Related Tags :
Similar Posts