< Back
Kuwait

Kuwait
ഫലസ്തീന് പിന്തുണയേറുന്നു; സംഭാവന കാമ്പയിൻ ആരംഭിച്ച് കുവൈത്ത് റെഡ് ക്രസന്റ്
|11 Oct 2023 8:39 AM IST
ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ജനതക്ക് കുവൈത്തില്‍ പിന്തുണയേറുന്നു. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആവശ്യമായ ആശ്വാസവും വൈദ്യസഹായവും നൽകാനും ലക്ഷ്യമിട്ടുള്ള ‘AID PALESTINE’ സംഭാവന കാമ്പയിൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആരംഭിച്ചു.
പരിക്കേറ്റവരെ ചികിൽസിക്കാനുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഇതുവഴി ലഭ്യമാക്കും. ആവശ്യമായ സഹായം എത്രയും വേഗം എത്തിക്കുന്നതിന് സൊസൈറ്റി ഫലസ്തീനിയൻ സംഘവുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് റെഡ് ക്രസന്റ് സൊസൈറ്റി ചീഫ് ഓഫ് ഡയറക്‌ടേഴ്‌സ് ഡോ. ഹിലാൽ അൽ സെയർ പറഞ്ഞു.
ഇസ്രായേൽ അധിനിവേശം മൂലമുണ്ടാകുന്ന ദാരുണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫലസ്തീൻ ജനതയെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹത്തിനും മാനുഷിക സംഘടനകൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അൽ സയർ വ്യക്തമാക്കി.