< Back
Kuwait

Kuwait
കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു
|18 March 2022 6:20 PM IST
കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിസ നടപടികൾ ആണ് രണ്ടു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്
കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു . സഇത് സംബന്ധിച്ച് താമസകാര്യ വകുപ്പ് ബന്ധപ്പെട്ട കാര്യാലയങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചു .
കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിസ നടപടികൾ ആണ് രണ്ടു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്.
രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് മൂന്നുമാസം കാലാവധിയുള്ള വിസ പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. സ്‌കൂൾ അവധികാലത്ത് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ആഹ്ളാദം പകരുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം .