< Back
Kuwait
നീതിന്യായ സംവിധാനത്തെ ആധുനികമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കുവൈത്ത്
Kuwait

നീതിന്യായ സംവിധാനത്തെ ആധുനികമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കുവൈത്ത്

Web Desk
|
8 Oct 2025 8:41 PM IST

കോടതികൾക്ക് അഭ്യർഥനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിധികൾ പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഇലക്ട്രോണിക് മാർഗത്തിലൂടെ നടത്താനാകും

കുവൈത്ത് സിറ്റി: കുവൈത്തിൽ നീതിന്യായ സംവിധാനത്തെ ആധുനികമാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമം, ഡിജിറ്റൽ നീതിന്യായത്തിലേക്കുള്ള രാജ്യത്തിന്റെ വലിയൊരു ചുവടുവയ്പ്പാണെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനം വഴി കോടതികൾക്ക് അഭ്യർഥനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിധികൾ പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഇലക്ട്രോണിക് മാർഗത്തിലൂടെ നടത്താനാകും.

പൊതു വിചാരണകളോ സാക്ഷി വാദങ്ങളോ ഇല്ലാതെ പിഴ ചുമത്തുന്ന വിധികൾ നൽകുന്നതിനാൽ കേസുകളുടെ പരിഗണന വേഗത്തിലാക്കുകയും, കോടതികളിലെ തിരക്ക് കുറയുകയും ചെയ്യുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനം വർഷങ്ങളായി നിലനിൽക്കുന്ന ലക്ഷക്കണക്കിന് പേപ്പർ ഫയലുകളുടെ ഭാരവും കുറയ്ക്കുമമെന്നാണ് പ്രതീക്ഷ. പൂർണമായ ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിലൂടെ സുതാര്യതയും കൃത്യതയും വർധിക്കും. 1960ലെ ക്രിമിനൽ നടപടിക്രമ നിയമം ഭേദഗതി ചെയ്യുന്ന ഈ നിയമം നീതിന്യായ മേഖലയിലെ ഡിജിറ്റൽ മാറ്റത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Similar Posts