< Back
Kuwait

Kuwait
സ്‌കൂളിൽ ബോംബിട്ട ഇസ്രായേൽ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു
|20 Nov 2023 2:15 AM IST
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ സ്‌കൂളിൽ ബോംബിട്ട ഇസ്രായേൽ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അൽ ഫഖൂറ സ്‌കൂളിലാണ് ഇസ്രായേൽ ബോംബിട്ടത്.
ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്കും ദുരിതാശ്വാസ ഏജൻസികൾക്കും സന്നദ്ദപ്രവർത്തകർക്കും സംരക്ഷണം നൽകാവാനും കുവൈത്ത് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും തുടർച്ചയായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.