< Back
Kuwait
കുവൈത്തിൽ യു-ടേണുകളിലും എക്സിറ്റുകളിലും ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ കനത്ത നടപടി
Kuwait

കുവൈത്തിൽ യു-ടേണുകളിലും എക്സിറ്റുകളിലും ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ കനത്ത നടപടി

Web Desk
|
9 Oct 2025 1:20 PM IST

പിഴ, വാഹനം പിടിച്ചെടുക്കൽ നടപടികൾ സ്വീകരിക്കും

കുവൈത്ത് സിറ്റി: യു-ടേണുകളിലും ഹൈവേകളിലും മനഃപൂർവം ​ഗതാ​ഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്കെതിരെ 15 മുതൽ 20 ദിനാർ വരെ പിഴ ചുമത്തും. ഇവരുടെ വാഹനം രണ്ട് മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ‌ സൂചിപ്പിച്ചു. ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Similar Posts