< Back
Kuwait
ഇനി കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല; ഞാറാഴ്ച മുതൽ കുവൈത്ത് സാധാരണ നിലയിലേക്ക്‌
Kuwait

ഇനി കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല; ഞാറാഴ്ച മുതൽ കുവൈത്ത് സാധാരണ നിലയിലേക്ക്‌

Web Desk
|
15 Feb 2022 10:21 PM IST

പൊതു പരിപാടികൾക്കും ഒത്തു ചേരലുകൾക്കും ഉണ്ടായിരുന്ന വിലക്ക് ഒഴിവാക്കിയതോടെ ഹലാ ഫെബ്രുവരി ആഘോഷ പരിപാടികൾ സജീവമാകും എന്ന സൂചനയാണ് ലഭിക്കുന്നത്.

കോവിഡ് മൂന്നാംതരംഗത്തെ വിജയകരമായി മറികടന്ന് സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ് കുവൈത്ത്. നിലവിൽ രാജ്യത്തു തുടരുന്ന മിക്ക നിയന്ത്രണങ്ങളും ഞായറാഴ്ചയോടെ ഇല്ലാതാകും. ഇതോടെ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങൾ സജീവമാകുമെന്നാണ് സൂചനകൾ.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം കോവിഡ് നിയന്ത്രങ്ങൾ ലഘൂകരിച്ചതോടെ ജനങ്ങൾ ആവേശത്തിലാണ്. പൊതു പരിപാടികൾക്കും ഒത്തു ചേരലുകൾക്കും ഉണ്ടായിരുന്ന വിലക്ക് ഒഴിവാക്കിയതോടെ ഹലാ ഫെബ്രുവരി ആഘോഷ പരിപാടികൾ സജീവമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. ആദ്യ രണ്ടു തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാതെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി കൊണ്ടാണ് ഒമിക്രോൺ വ്യാപനത്തെ കുവൈത്ത് മറികടന്നത്. ഈമാസം 20 മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ആണ്ത് തീരുമാനം വാക്‌സിനെടുത്തവർക്ക് പിസിആർ, ക്വാറന്റൈൻ നിബന്ധനകൾ ഒഴിവാക്കിയത്‌ദേ ശീയ അവധി നാളുകളിൽ വിദേശയാത്ര ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമാകും.

ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോയി വരാൻ പ്രവാസികൾക്കും അവസരം ലഭിക്കും. പള്ളികൾ, പൊതു ഗതാഗതം, തിയേറ്ററുകൾ, പാർട്ടിഹാളുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്. മാളുകളിലും മറ്റും വാക്‌സിൻ എടുക്കാത്തവർക്ക് കൂടി പ്രവേശനം അനുവദിക്കുന്നതോടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഹലാ ഫെബ്രുവരി സീസണിൽ വ്യാപാര മേഖല കരുത്താർജിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഇളവുകൾ ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് പ്രാബല്യത്തിൽ ആകുന്നത്.

Related Tags :
Similar Posts