< Back
Kuwait
കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്
Kuwait

കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്

Web Desk
|
5 Feb 2023 9:37 PM IST

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കനത്ത പിഴ ഈടാക്കും

കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കനത്ത പിഴ ഈടാക്കും.അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ 100 മുതല്‍ അയ്യായിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി അറിയിച്ചു.

നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കുന്നതിന് ആവശ്യമായ ചിലവും ഉടമയില്‍ നിന്ന് ഈടാക്കും .അതേസമയം വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ടും മുന്‍സിപ്പാലിറ്റി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ഭവനങ്ങളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ വൈദ്യുതി കണക്ഷന്‍ വിച്ചേദിക്കും.

അതോടപ്പം വൈദ്യുതി, ജല ഉപഭോഗം ഉയര്‍ന്ന നിലയാലാണെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികൾ റദ്ദാക്കുമെന്നും അഹമ്മദ് അൽ മൻഫൂഹി വ്യക്തമാക്കി.ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായി അധികൃതര്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts