< Back
Kuwait

Kuwait
ഇന്റർനാഷണൽ ഇൻവെൻഷൻസ് എക്സിബിഷനിൽ മികച്ച നേട്ടവുമായി കുവൈത്ത് സർവ്വകലാശാല
|19 Feb 2023 11:39 AM IST
ജനീവ ഇന്റർനാഷണൽ എക്സിബിഷനുമായി സഹകരിച്ച് നടന്ന 13ാമത് ഇന്റർനാഷണൽ ഇൻവെൻഷൻസ് എക്സിബിഷനിൽ മികച്ച നേട്ടവുമായി കുവൈത്ത് സർവ്വകലാശാല.
രണ്ട് വെള്ളിയും വെങ്കല മെഡലുമാണ് കുവൈത്ത് സർവ്വകലാശാല കരസ്ഥമാക്കിയത്. മേഖലയിലെ നിരവധി സർവ്വകലാശാലകൾ പങ്കെടുത്ത മത്സരത്തിൽ എഞ്ചിനീയറിങ് വിഭാഗത്തിലും മെഡിസിൻ വിഭാഗത്തിലുമാണ് അഭിമാനകരമായ നേട്ടം കൈവരിച്ചതെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

