< Back
Kuwait
കോളേജ് പ്രഫസര്‍ക്കെതിരെ അന്വേഷണത്തിന്   കമ്മീഷനെ നിയോഗിച്ച് കുവൈത്ത് സര്‍വകലാശാല
Kuwait

കോളേജ് പ്രഫസര്‍ക്കെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ച് കുവൈത്ത് സര്‍വകലാശാല

Web Desk
|
7 April 2022 11:56 AM IST

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പൊതു ധാര്‍മ്മികത ലംഘിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് അധ്യാപകനെതിരെ ഉയര്‍ന്ന ആരോപണം

കോളേജ് പ്രഫസര്‍ക്കെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ച് കുവൈത്ത് സര്‍വകലാശാല. ക്ലാസില്‍ പ്രസന്റേഷന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പൊതു ധാര്‍മ്മികത ലംഘിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് അധ്യാപകനെതിരെ ഉയര്‍ന്ന ആരോപണം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അലി അല്‍ മുദഫിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കോളേജ് ഓഫ് മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ആരോപണ വിധേയന്‍. കേസിന്റെ എല്ലാ വശങ്ങളും അന്വേഷണ സമിതി അന്വേഷിക്കുമെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അച്ചടക്കനടപടിക്ക് വിധേയമാക്കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Similar Posts