< Back
Kuwait
Kuwait welcomes Saudi-Iran deal
Kuwait

സൗദി-ഇറാൻ കരാർ സ്വാഗതം ചെയ്ത് കുവൈത്ത്

Web Desk
|
11 March 2023 10:51 PM IST

ആദ്യ ഘട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഇറാഖിനെയും ഒമാനേയും കുവൈത്ത് അഭിനന്ദിച്ചു

നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനും അംബാസഡർമാരെ കൈമാറുന്നതിനുമുള്ള സൗദി-ഇറാൻ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. "മേഖലയിലെ സുരക്ഷയും സ്ഥിരതയും കരാര്‍ ശക്തിപ്പെടുത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം കെട്ടിപ്പടുക്കുന്നതിന് നയതന്ത്ര ബന്ധം പുനരാരംഭിക്കൽ സഹായിക്കും."

"അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലും എംബസികൾ വീണ്ടും തുറക്കുമെന്നാണ് സൂചനകള്‍." ഉഭയകക്ഷി ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാന്‍ മുൻകൈയെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെയും ആദ്യ ഘട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഇറാഖിനെയും ഒമാനേയും കുവൈത്ത് അഭിനന്ദിച്ചു.

Similar Posts