< Back
Kuwait
kuwait continues to cut oil production
Kuwait

എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനം 2024 അവസാനം വരെ തുടരുമെന്ന് കുവൈത്ത്

Web Desk
|
6 Jun 2023 12:34 AM IST

പ്രതിദിന ഉൽപാദനത്തിൽ 1,28,000 ബാരൽ കുറവാണ് വരുത്തുക

എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനം 2024 അവസാനം വരെ തുടരുമെന്ന് കുവൈത്ത് എണ്ണ മന്ത്രി മനാഫ് അൽ ഹജ്‌രി വ്യക്തമാക്കി. പ്രതിദിന ഉൽപാദനത്തിൽ 1,28,000 ബാരൽ കുറവാണ് കുവൈത്ത് വരുത്തുക. എണ്ണ ഉൽപാദനം ഗണ്യമായി കുറക്കാൻ ഒപെക് രാജ്യങ്ങളുടെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വെട്ടിക്കുറക്കലെന്ന് അൽ ഹജ്‌രി പറഞ്ഞു.

പതിനഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില കൂപ്പുകുത്തിയതാണ് ഉൽപാദനത്തിൽ അടിയന്തരമായി കുറവ് വരുത്താൻ എണ്ണ ഉൽപാദക രാജ്യങ്ങളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഒപെക്കിന്റെ 35-ാമത് മന്ത്രിതല യോഗത്തിലാണ് കാലയളവ് നീട്ടുവാനുള്ള തീരുമാനം കൈകൊണ്ടത്. പ്രതിദിന ഉൽപാദനത്തിൽ ദശലക്ഷം ബാരലിന്റെ കുറവ് വരുന്നതോടെ വിലയിൽ ഗണ്യമായ വർധന ഉണ്ടാകും എന്നാണ് ഒപെക് കണക്കുകൂട്ടൽ.ഒപെകിനൊപ്പം ഒപെക് ഇതര രാജ്യങ്ങളും എണ്ണ ഉൽപാദനം കുറച്ചിട്ടുണ്ട്.

Similar Posts