< Back
Kuwait

Kuwait
അറബ് ഗെയിംസ്: ഫെൻസിങ്ങിൽ കുവൈത്തിന് രണ്ടു സ്വർണം
|13 July 2023 11:27 PM IST
22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അറബ് ഗെയിംസ് ശനിയാഴ്ച അവസാനിക്കും
കുവൈത്ത് സിറ്റി: അൾജീരിയയിൽ നടക്കുന്ന 15-ാമത് അറബ് ഗെയിംസിൽ ഫെൻസിങ്ങിൽ കുവൈത്തിന് രണ്ടു സ്വർണം. ഐ.പി ടീം ഇന മൽസരത്തിലും സേബർ ടീം മത്സരത്തിലുമാണ് സ്വർണ്ണം നേടിയത്. ഇതോടെ കുവൈത്തിന് രണ്ട് സ്വർണം, നാലു വെള്ളി, അഞ്ചു വെങ്കലം എന്നിവയടക്കം 11 മെഡലായി.
22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അറബ് ഗെയിംസ് ശനിയാഴ്ച അവസാനിക്കും. ആറ് വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽ നിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മൽസര രംഗത്തുണ്ട്.