< Back
Kuwait
Kuwait
Kuwait

ഗസ്സയിലേക്കുള്ള കുവൈത്തിൻ്റെ സഹായം തുടരുന്നു; പതിനാറാമത് വിമാനം ഈജിപ്തിലെത്തി

Web Desk
|
9 Nov 2023 9:30 AM IST

ഗസ്സയിലേക്കുള്ള കുവൈത്തിൻ്റെ സഹായം തുടരുന്നു. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളുമായി കുവൈത്തിന്റെ പതിനാറാമത് വിമാനം ഈജിപ്തിലെത്തി.

ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ആശ്വാസവും വൈദ്യസഹായവും എത്തിക്കുന്നത് തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും സുരക്ഷിതമായ രീതിയിൽ മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കണമെന്ന് അൽ സെയ്ദ് ആവശ്യപ്പെട്ടു. ഇത്തരം സഹായങ്ങൾക്ക് പുറമേ അന്താരാഷ്ട്ര തലത്തിലും ഫലസ്തീന് വലിയ പിന്തുണയാണ് കുവൈത്ത് നൽകിവരുന്നത്.





Related Tags :
Similar Posts