< Back
Kuwait

Kuwait
ജിസിസി രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ
|9 March 2026 10:35 PM IST
മേഖലയിലെ സ്ഥിരത വീണ്ടെടുക്കാൻ നിർണായക നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു
കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങൾ ഒന്നായ ശക്തിയാണെന്നും ഒരു അംഗരാജ്യത്തിനെതിരായ ആക്രമണം എല്ലാ ജിസിസി രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി. കുവൈത്തിന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും പ്രദേശത്തെയും വ്യോമാതിർത്തിയെയും ലക്ഷ്യമിട്ട ഇറാനിയൻ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലും ശക്തമായി അപലപിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സംരക്ഷിക്കാൻ നിർണായക നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.