< Back
Kuwait
കുവൈത്ത് പൗരാവലി പ്രതികരിക്കുന്നു: മീഡിയവണിന് കുവൈത്ത് പ്രവാസികളുടെ ഐക്യദാർഢ്യം
Kuwait

'കുവൈത്ത് പൗരാവലി പ്രതികരിക്കുന്നു': മീഡിയവണിന് കുവൈത്ത് പ്രവാസികളുടെ ഐക്യദാർഢ്യം

Web Desk
|
7 Feb 2022 10:09 PM IST

ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ ധീരമായി പ്രതിരോധിക്കണമെന്ന്‌ പൗരപ്രമുഖർ

മീഡിയവൺ ചാനലിനെ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കുവൈത്ത് പ്രവാസികൾ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. 'കുവൈത്ത് പൗരാവലി പ്രതികരിക്കുന്നു' എന്ന തലക്കെട്ടിൽ മീഡിയവൺ സപ്പോർട്ടേഴ്‌സ് നടത്തിയ പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ ധീരമായി പ്രതിരോധിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്നും പൗരപ്രമുഖർ പറഞ്ഞു.

മീഡിയവൺ കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഫൈസൽ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും കെ.ഐ.ജി കുവൈത്ത് പ്രസിഡൻറുമായ പി.ടി. ശരീഫ്, മീഡിയവൺ കുവൈത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സക്കീർ ഹുസൈൻ തുവ്വൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Similar Posts