< Back
Kuwait
കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വിസയില്‍നിന്ന് ഒഴിവാക്കും
Kuwait

കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വിസയില്‍നിന്ന് ഒഴിവാക്കും

Web Desk
|
27 April 2022 2:30 PM IST

കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വിസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം പൂര്‍ണമായ ഒഴിവാക്കലല്ലെന്നും, മറിച്ച് വിസ ഇളവ് സംബന്ധിച്ച നടപടിക്രമങ്ങളുടെ തുടക്കമായിരിക്കുമെന്നും വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിസ ഇളവ് യാഥാര്‍ഥ്യമാകാന്‍ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ കമ്മീഷന്‍ തുടങ്ങി നിരവധി ബോഡികളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുവൈത്ത് പൗരന്മാര്‍ക്ക് ഷെങ്കന്‍ വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ആഭ്യന്തര നടപടിക്രമങ്ങള്‍ക്കായി ഏകദേശം ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Similar Posts