< Back
Kuwait

Kuwait
കുവൈത്തിലേക്ക് കഴിഞ്ഞ ദിവസം എത്തിയത് ഏഴ് മിസൈലും അഞ്ച് ഡ്രോണും
|9 March 2026 3:11 PM IST
മൂന്നു മിസൈലുകളും രണ്ട് ഡ്രോണും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കഴിഞ്ഞ ദിവസവും ഇറാനിൽ നിന്ന് മിസൈൽ, ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ഏഴ് ബാലിസ്റ്റിക് മിസൈലുകളാണ് വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തിയത്. ഇവയിൽ മൂന്ന് മിസൈലുകൾ വിജയകരമായി തടഞ്ഞതായി അധികൃതർ അറിയിച്ചു. നാല് മിസൈലുകൾ ഭീഷണി പരിധിക്ക് പുറത്തായിരുന്നുവെന്നും പറഞ്ഞു. അഞ്ച് ഡ്രോണുകളിൽ രണ്ടെണ്ണവും പ്രതിരോധിച്ചു. മൂന്നെണ്ണം താഴെ പതിച്ചു.
അതേസമയം, സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് സായുധ സേന അഭ്യർത്ഥിച്ചു. ആക്രമണം തടയുന്നതിന്റെ ഭാഗമായാണ് വലിയ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും പറഞ്ഞു.