< Back
Kuwait

Kuwait
യു.എസിലുള്ള കുവൈത്ത് പൗരൻമാരോട് ജാഗ്രത പാലിക്കാൻ കുവൈത്ത് എംബസിയുടെ നിർദേശം
|18 Oct 2023 8:01 AM IST
യു.എസിലുള്ള കുവൈത്ത് പൗരൻമാരോട് ജാഗ്രത പാലിക്കാൻ വാഷിംഗ്ടണിലെ കുവൈത്ത് എംബസി നിർദേശം. പ്രകടനങ്ങളിൽ നിന്നും ഒത്തുചേരലുകളിൽ നിന്നും പൗരൻമാർ വിട്ടുനിൽക്കണം.
വാഷിംഗ്ടണിലെ കുവൈത്ത് എംബസിയുമായും കോൺസുലേറ്റുകളുമായും നിരന്തര ബന്ധം പുലർത്താനും അഭ്യർഥിച്ചു. ഫലസ്തീനിയന്‍ ബാലനെ യു.എസ് പൗരന്‍ കുത്തിക്കൊലപ്പെടുത്തിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് നിർദേശമെന്നാണ് സൂചന.