< Back
Kuwait

Kuwait
ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കുവൈത്ത് തലവൻമാർ
|28 Jan 2023 11:30 AM IST
ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അർപ്പിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ ഇന്ത്യക്ക് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും ആശസിച്ച അമീർ രാഷ്ട്രപതിക്ക് ആയുരാരോഗ്യവും നേർന്നു.
കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹും ഇന്ത്യൻ പ്രസിഡണ്ടിന് ആശംസ അറിയിച്ചുകൊണ്ട് കേബിൾ സന്ദേശം അയച്ചു.