< Back
Kuwait

Kuwait
ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും കുവൈത്തി പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
|20 Oct 2023 1:20 AM IST
ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും കുവൈത്തി പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി കുവൈത്ത് എംബസി.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത അറിയിപ്പ്. പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.
സന്ദര്‍ശനവുമായി ബന്ധമില്ലാത്ത വിവാദങ്ങളിലോ വിഷയങ്ങളിലോ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കാന്‍ അഭ്യര്‍ഥിച്ച അധികൃതര്‍, അടിയന്തിര സന്ദര്‍ഭങ്ങളില്‍ അതാത് രാജ്യങ്ങളിലെ എംബസ്സിയുമായി ബന്ധപ്പെടാനും നിർദേശിച്ചു. പൗരന്മാര്‍ യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.