< Back
Kuwait
ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
Kuwait

ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

Web Desk
|
6 Jan 2024 1:24 PM IST

അത്യാവശ്യ കാര്യമില്ലെങ്കില്‍ പൗരന്മാർ രാജ്യത്തേക്ക് തിരികെ വരണം

ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം.

അത്യാവശ്യ കാര്യമില്ലെങ്കില്‍ പൗരന്മാർ രാജ്യത്തേക്ക് തിരികെ വരണം. ഗസ്സയിലെ തുടര്‍ച്ചയായ ഇസ്രയേൽ ആക്രമണം മൂലം പ്രദേശത്ത് ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്.

അടിയന്തര സാഹചര്യങ്ങളിൽ ലെബനീസ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. സഹായം ആവശ്യമുണ്ടെങ്കിൽ ബെയ്‌റൂത്തിലെ കുവൈത്ത് എംബസിയെ സമീപിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.

Similar Posts